എല്ലാ രഹസ്യങ്ങളും എന്നോടു പറയാറുള്ള മോൾ ഇത് എന്തുകൊണ്ട് എന്നിൽ നിന്ന്…

അച്ഛന്റെ തേപ്പ്

രചന : Josbin Kuriakose

ഡിഗ്രിയ്ക്കു പഠിയ്ക്കുന്ന മകളുടെ റൂമിൽ നിന്നു ഒരു യുവാവിന്റെ ഫോട്ടോ കിട്ടിയപ്പോൾ ചെറിയ ഭയവും അസ്വസ്ഥതയും ആ അച്ഛനിൽ ഉണ്ടായി….

ഇന്നത്തെക്കാലത്ത് പ്രണയ്ക്കുക എന്നു പറഞ്ഞാൽ വലിയ തെറ്റല്ല..

ഭൂരിഭാഗം കുട്ടികളും സ്വന്തം ഇണയേ തിരഞ്ഞെടുക്കുന്നു…

ഈ ഫോട്ടോയിൽ കാണുന്ന യുവാവ് തന്റെ മോൾ ഇഷ്ട്ടപ്പെടുന്ന പുരുഷനായിരിക്കും..

എല്ലാ രഹസ്യങ്ങളും എന്നോടു പറയാറുള്ള മോൾ ഇത് എന്തുകൊണ്ട് എന്നിൽ നിന്ന് ഇത് മറച്ചുവച്ചു..?

ഒരു അച്ഛൻ മകൾ ബന്ധത്തിനപ്പുറം ഞങ്ങൾ തമ്മിൽ നല്ല സൗഹൃദം കൂടി പങ്കു വയ്ക്കുന്നു.. എന്നിട്ടും ഇത് എന്നോട് പറയാൻ അവൾക്കു എന്തായിരിക്കും ഭയം..

അവൾ പറയാത്ത നിലയിൽ ഇത് ആരാണന്ന് തത്ക്കാലംചോദിയ്ക്കണ്ട എന്നു വിചാരിച്ചപ്പോളാണ്

അയാളിലെ അച്ഛന്റെ ഉത്തരവാദിത്വം ചിന്തയിൽ വന്നത്..

വൈകുന്നേരം ക്ലാസ്സു കഴിഞ്ഞു വന്ന മകളോട് ക്ലാസ്സിലെ കുശലങ്ങൾ തിരക്കിയ ശേഷം..

കൈയിലിരുന്ന ഫോട്ടോ മകളുടെ നേരെ നീട്ടി അയാൾ ചോദിച്ചു ഇത് ആരാണ്..

മുഖത്ത് യാതൊരു ഭയവുമില്ലാതെ ആ മകൾ പറഞ്ഞു ഇതോ ഇത് വിഷ്ണു..

നിങ്ങൾ തമ്മിൽ എന്തു ബന്ധം ?

സൗഹൃദം .
അതോ പ്രണയമോ?

ഇതു രണ്ടുമല്ല

പിന്നെ..?

അവന്റെ വിചാരം എനിയ്ക്കു അവനോട് കട്ട പ്രണയമാണന്നാണ്..

എനിയ്ക്കു ഇത് വെറും ടൈം പാസ്…

ഒരു കോഫി കുടിയ്ക്കാൻ, അല്ലങ്കിൽ അവൻ വാങ്ങി തരുന്ന ഗിഫറ്റുവാങ്ങാൻ, ഫ്രീയായി അവന്റെ ബൈക്കിന്റെ പുറകിൽ ഇരുന്ന് യാത്ര ചെയ്യാൻ

ചുരുക്കി പറഞ്ഞാൽ ഈ ഡിഗ്രി പഠനം പൂർത്തിയാക്കുന്നവരെ മാത്രമുള്ള ഒരു പ്രണയം..

അച്ഛനും അമ്മയും കാണിച്ചുതരുന്ന ചെക്കനെ മാത്രമേ ഈ മകൾ വിവാഹം കഴിയ്ക്കു…

അതുകൊണ്ടാണ് ഞാൻ അച്ഛനോടും അമ്മയോടും ഇത് പറയാതിരുന്നത്..

ഇത്രയും പറഞ്ഞ്
അച്ഛന്റെ മുഖത്ത് അഭിമാനത്തോടെ നോക്കിയ മകളുടെ മുഖത്ത് പ്രതീക്ഷിക്കാതെ അച്ഛന്റെ കൈ പതിഞ്ഞു…

പകച്ചു നില്ക്കുന്ന മകളെ നോക്കി
അയാൾ പറഞ്ഞു
ഈ ഫോട്ടോ കണ്ടപ്പോൾ

ചെറിയ ഭയവും, സങ്കടവും തോന്നി.
അത് ശരിയാണ് ഏത് അച്ഛനും തോന്നുന്ന വികാരം എനിയ്ക്കും തോന്നി..

ഇന്നത്തെക്കാലത്ത് പ്രണയ്ച്ചു വിവാഹം കഴിയ്ക്കുന്നത് സർവ്വസാധരണമല്ലേ എന്നു
എന്റെ മനസ്സു പറഞ്ഞു..

എന്റെ മോൾ
തിരഞ്ഞെടുത്ത പുരുഷൻ മോശമാകില്ല എന്ന് ഈ അച്ഛനു വിശ്വാസമുണ്ടായിരുന്നു..

നീ എന്നോട് പറയാതിരുന്നത് എന്നോടുള്ള ബഹുമാനം, ഭയം കാരണമായിരിക്കും എന്ന് ഞാൻ ചിന്തിച്ചു..

അവനാണോ നിന്നോട് ഇഷ്ട്ടമാണ് എന്നു പറഞ്ഞത്?

അല്ലന്ന് കലങ്ങിയ കണ്ണുകളോടെ അവൾ പറഞ്ഞു

അപ്പോൾ അവനെ നീ
മന:പൂർവ്വം ചതിക്കാൻ തന്നെ തീരുമാനിച്ചത് ആയിരുന്നു അല്ലേ?

നിന്നെപ്പോലെയുള്ള കുറെയെണ്ണങ്ങളാണ്

‘പ്രണയത്തിന് ‘തേപ്പ് എന്ന വശവും ഉണ്ടന്ന് ഈ ലോകത്തിന് വെളിപ്പെടുത്തിയത്…

നീ ടൈം പാസിന് അവനെ സ്നേഹിയ്ക്കുമ്പോൾ അവൻ നിന്നെ ജീവൻ തന്ന് സ്നേഹിക്കുന്നുണ്ടങ്കിൽ..

അവന്റെ കണ്ണുനീര് എന്റെ മോളുടെ ജീവിതത്തിൽ വീണാൽ

മോള് ഒരുക്കാലത്തും ഗുണം പിടിയ്ക്കില്ല..

നിന്നെപ്പോലെ ചിന്തിക്കുന്നവരാണ് വിവാഹ ശേഷം ഭർത്താവിനെ ചതിച്ച്
ഭർത്താവിനെയും മക്കളേയും കൊന്ന് കാമുകന്മാർക്കൊപ്പം പോകുന്നത്..

അമ്മയ്ക്കു ഈ അച്ഛൻ ടൈം പാസായിരുന്നങ്കിൽ നീ ഈ ലോകത്ത് ജനിയ്ക്കില്ലായിരുന്നു..

നീ അച്ഛനോപ്പം വരു എനിയ്ക്കു വിഷ്ണുവിനോട് നിനക്കു വേണ്ടി ക്ഷമയാചിക്കണം..

അവന്റെ കണ്ണുനീര് എന്റെ മകളുടെ ജീവിതത്തിൽ വീണ്

നീ ഇല്ലാതാകുന്നത് കാണാൻ
ഈ അച്ഛന് കഴിയില്ല.

ജോസ്ബിൻ..

Leave a Reply

Your email address will not be published. Required fields are marked *